Posted By Editor Editor Posted On

കുവൈറ്റിൽ ഓൺലൈൻവഴി ഫാഷനിസ്റ്റയെ ബ്ലാക്ക്‌മെയിലിങ്; പൗരന് 5,000 ദിനാർ പിഴ

കുവൈറ്റിൽ ഫാഷനിസ്റ്റയെ വാട്സാപ്പ് വഴി ഭീഷണിപ്പെടുത്തുകയും, ബ്ലാക്ക്‌മെയിലിങ് ചെയ്യുകയും ചെയ്ത പൗരന് 5,000 ദിനാർ പിഴ. ഇയാൾ ഇരയ്ക്ക് മോശമായ സന്ദേശങ്ങൾ അയക്കുകയും, ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇരയുടെ ഭർത്താവിന് സന്ദേശങ്ങൾ അയച്ച് പ്രതി അവരുടെ സൽപ്പേരിന് കളങ്കം വരുത്താൻ ശ്രമിച്ചു. കൂടാതെ, ഇരയുടെ സഹോദരങ്ങൾക്കും ഭർത്താവിനും മുന്നിൽ അപമാനിക്കാതിരിക്കാൻ പണവും 15,000 ദിനാർ വിലമതിക്കുന്ന ആഭരണങ്ങളും ആവശ്യപ്പെട്ടു.
ഇരയുടെ അഭിഭാഷകനായ ആയെദ് അൽ-റാഷിദി കോടതിയിൽ പ്രതിയുടെ കുറ്റം തെളിയിച്ചു. തൻ്റെ കക്ഷിക്ക് സംഭവിച്ച മാനഹാനിക്ക് നഷ്ടപരിഹാരമായി 5,001 ദിനാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം സിവിൽ കേസ് ഫയൽ ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈത്തിൽ തൊഴിലാളികളുടെ ജോലിസമയം, വിശ്രമം എന്നിവയിൽ കർശന നിയന്ത്രണം; തൊഴിലുടമകൾ പുതിയ വിവരങ്ങൾ നൽകണം

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ജോലി സമയവും വിശ്രമ സമയവും സംബന്ധിച്ച് കുവൈത്ത് കർശന നിയമം കൊണ്ടുവന്നു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (PAM) ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 2025-ലെ 15-ാം നമ്പർ മന്ത്രിതല പ്രമേയത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പ്രമേയം ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അലിയൂമി’ൽ പ്രസിദ്ധീകരിച്ചു.

പുതിയ പ്രമേയത്തിലെ പ്രധാന നിർദേശങ്ങൾ:

വിവരങ്ങൾ സമർപ്പിക്കണം: തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാരുടെ ദിവസേനയുള്ള ജോലി സമയം, വിശ്രമ കാലയളവ്, പ്രതിവാര അവധി ദിവസങ്ങൾ, മറ്റ് ഔദ്യോഗിക അവധികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ PAM അംഗീകരിച്ച ഇലക്ട്രോണിക് സംവിധാനം വഴി സമർപ്പിക്കണം. ഈ വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ ഉടനടി അപ്ഡേറ്റ് ചെയ്യേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.

പരിശോധനക്ക് ഉപയോഗിക്കും: PAM-ന്റെ ഇലക്ട്രോണിക് സംവിധാനത്തിലുള്ള വിവരങ്ങൾ, ഇൻസ്പെക്ടർമാർ ജോലിസ്ഥലത്ത് നടത്തുന്ന പരിശോധനകൾക്ക് ഔദ്യോഗിക രേഖയായി കണക്കാക്കും.

സമയക്രമം പ്രദർശിപ്പിക്കണം: അംഗീകാരം ലഭിച്ച വർക്ക് ഷെഡ്യൂൾ തൊഴിലുടമകൾ പ്രിന്റ് ചെയ്ത് ജീവനക്കാർക്ക് കാണാൻ കഴിയുന്ന രീതിയിൽ ജോലിസ്ഥലത്ത് പ്രദർശിപ്പിക്കണം.

നിയമലംഘകർക്കെതിരെ നടപടി: ഈ പ്രമേയം പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ PAM-ന് അധികാരമുണ്ട്. നിയമലംഘനം തുടർന്നാൽ, തൊഴിലുടമയുടെ ഫയൽ പൂർണ്ണമായോ ഭാഗികമായോ മരവിപ്പിക്കാനും സാധ്യതയുണ്ട്.

ജോലിസ്ഥലത്തെ സുതാര്യത ഉറപ്പുവരുത്താനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള കുവൈത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പ്രമേയം. ഈ നിയമം 2025 ജനുവരി 11 മുതൽ പ്രാബല്യത്തിൽ വരും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?

Comments (0)

Leave a Reply

Your email address will not be published. Required fields are marked *