കുവൈറ്റിലുള്ള മുസ്ലിം ഇതര വിശ്വാസികൾക്കായി ആരാധനാലയങ്ങൾ അനുവദിക്കുന്നതിന് തീരുമാനമായേക്കും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട യോഗം ചേർന്നു. മതകേന്ദ്രങ്ങളും ആരാധനാലയങ്ങളും നിയന്ത്രിക്കുന്നതിനു ചുമതലപ്പെടുത്തിയ സർക്കാർ സംഘത്തിന്റെ രണ്ടാമത്തെ യോഗമാണ് ഇത്. രാജ്യത്തെ മതപരമായ പ്രവർത്തനങ്ങൾ നിയമപരമായ ചട്ടക്കൂട്ടിൽ സമന്വയിപ്പിക്കുക, മത മൂല്യങ്ങൾ ഏകീകരിക്കുക, കുവൈത്തിന്റെ പ്രാദേശിക, അന്തർദേശീയ നില ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമാക്കി കുവൈത്ത് ഭരണ കൂടം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് യോഗം നടന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന യോഗത്തിലെ ഫലങ്ങൾ ഉദ്യോഗസ്ഥർ അവലോകനം ചെയ്തു. യോഗത്തിൽ മുസ്ലിം ഇതര മതസ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള സംവിധാനങ്ങൾ ചർച്ച ചെയ്തു. ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രി മുഹമ്മദ് അൽ-വാസ്മി, മുനിസിപ്പൽ, ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ-മെഷാരി, നീതിന്യായ മന്ത്രി നാസർ അൽ-സുമൈത്, ഫത്‌വ, നിയമനിർമ്മാണ വകുപ്പ് മേധാവി സലാഹ് അൽ-മജീദ്, എന്നിവർ ഉൾപ്പെടെ നിരവധി സർക്കാർ ഏജൻസികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c