
സഹേൽ ആപ്പില്ലാതെ കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റ് നേടുന്നത് എങ്ങനെ? അറിയാം വിശദമായി
കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് (ആർട്ടിക്കിൾ 18 വിസക്കാർ) രാജ്യം വിടാൻ എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാണ്. ജൂലൈ ഒന്നു മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. സാധാരണയായി സഹേൽ ആപ്പ് വഴിയാണ് ഇതിന് അപേക്ഷ നൽകേണ്ടത്. എന്നാൽ, സ്മാർട്ട് ഫോണോ സഹേൽ ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യമോ ഇല്ലാത്തവർക്ക് എക്‌സിറ്റ് പെർമിറ്റ് ലഭിക്കാൻ മറ്റൊരു മാർഗമുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ, തൊഴിലാളിയുടെ അനുമതിയോടെ തൊഴിലുടമയ്ക്ക് അവരുടെ പേരിൽ എക്‌സിറ്റ് പെർമിറ്റിനായി അപേക്ഷിക്കാം. തൊഴിലുടമയ്ക്ക് സഹേൽ ആപ്പ് വഴിയോ ആഷാൽ പോർട്ടൽ വഴിയോ ഇതിനുള്ള അപേക്ഷ സമർപ്പിക്കാം. ഇതിനായി തൊഴിലാളിയുടെ സിവിൽ ഐഡി, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ നൽകേണ്ടതുണ്ട്.
അപേക്ഷ അംഗീകരിക്കപ്പെട്ടാൽ എക്‌സിറ്റ് പെർമിറ്റ് ഉടൻ തന്നെ ലഭിക്കും. ഇത് ലഭിച്ച തീയതി മുതൽ ഏഴു ദിവസത്തേക്ക് യാത്രാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.
തൊഴിലുടമ അപേക്ഷ നിരസിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്താൽ, തൊഴിലാളിക്ക് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ കീഴിലുള്ള ലേബർ റിലേഷൻസ് യൂണിറ്റിൽ പരാതി നൽകാവുന്നതാണ്.
DOWNLOAD SAHEL APP
ANDROID https://play.google.com/store/apps/details?id=kw.gov.sahel&hl=en_IN
IPHONE https://apps.apple.com/kw/app/sahel-%D8%B3%D9%87%D9%84/id1581727068
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)