കുവൈറ്റിൽ ഈ വർഷം ആദ്യ പകുതിയിൽ (ജനുവരി 1 മുതൽ ജൂൺ 30 വരെ) വാഹനാപകടങ്ങളിൽ 94 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 143 ആയിരുന്നു. അതായത്, 49 മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾക്ക് കടുത്ത പിഴകളും ശിക്ഷകളും ഏർപ്പെടുത്തിയതിന് ശേഷം റോഡപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. റോഡപകട മരണങ്ങളിലെ ഈ കാര്യമായ കുറവ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കുന്നതിനും ഫലപ്രദമായി സഹായിക്കുന്ന സ്മാർട്ട് സുരക്ഷാ, ട്രാഫിക് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെയും ഭാഗമായി ഭേദഗതി വരുത്തിയ ട്രാഫിക് നിയമമാണ് ഈ കുറവിന് പ്രധാന കാരണമെന്ന് വകുപ്പ് വിശദീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t