
കുവൈത്തിൽ മാൻ നിലാവ്; അത്യപൂർവ ജ്യോതിശാസ്ത്ര പ്രതിഭാസം
കുവൈത്തിന്റെ ആകാശം കഴിഞ്ഞ ദിവസം അത്യപൂർവ ജ്യോതി ശാസ്ത്ര പ്രതിഭാസത്തിന് സാക്ഷിയായി. കഴിഞ്ഞ ദിവസം വൈകീട്ട് പൂർണ്ണ ചന്ദ്രൻ അതിന്റെ ഏറ്റവും തിളക്ക മാർന്ന വർണ്ണങ്ങളോടെയാണ് കുവൈത്തിന്റെ മാനത്ത് പ്രത്യക്ഷ പ്പെട്ടത്..സൂര്യാസ്തമയത്തിനുശേഷം പ്രാദേശിക സമയം 6:51 ന് ആരംഭിച്ച ഈ പ്രതിഭാസം പത്ത് മിനിറ്റ് നേരം നീണ്ടുനിന്നു. ഉദയത്തിന്റെ ആദ്യ മിനുട്ടുകളിൽ ഓറഞ്ച് നിറത്തിലാണ് ചന്ദ്രൻ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കിഴക്കൻ ചക്രവാളത്തിന് മുകളിലേക്ക് സാവധാനം ഉദിച്ചുയരുകയും സൂര്യന്റെ അസ്തമയ ദിശ യുടെ എതിർവശത്ത് ഒരു പ്രത്യേക സ്ഥാനത്ത് ചന്ദ്രൻ നിലയുറപ്പിക്കുകയും ചെയ്തു.. ചക്രവാളത്തിനടുത്തുള്ള അന്തരീക്ഷത്തിന്റെ ഇടതൂർന്ന പാളികളിലൂടെ സൂര്യ പ്രകാശം കടന്നുപോകുന്ന സമയമായിരുന്നു ഇത്. ഇതിനാൽ ചുട്ടു പഴുത്ത സ്വർണ്ണത്തിന്റെ വർണ്ണത്തോടെയാണ് പൂർണ്ണ ചന്ദ്രനെ കാണപ്പെട്ടത്. വാന നിരീക്ഷകരും ജ്യോതിശാസ്ത്ര പ്രേമികളും കാത്തിരുന്ന ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായിരുന്നു ഇത്. അറബികൾക്കിടയിൽ ‘മാൻ നിലാവ്’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)