
ടേക്ക് ഓഫിനിടെ റൺവേയിൽ പ്രവേശിച്ചു, വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
പുറപ്പെടാൻ തയാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവ് മരിച്ചു. ബെർഗാമോ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സ്പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം തയാറായി നിൽക്കവെ യുവാവ് റൺവേയിലേക്ക് അവിചാരിതമായി എത്തുകയായിരുന്നു. 35 വയസ്സുകാരനാണ് മരണപ്പെട്ടതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൊളോത്തിയ കമ്പനിയുടെ എ319ന്റെ എൻജിനിലാണ് യുവാവ് കുടുങ്ങിയത്. തൽക്ഷണം മരിച്ചു. അപകടത്തെത്തുടർന്ന് 2 മണിക്കൂറോളം വിമാനഗതാഗതം തടസ്സപ്പെട്ടതായി ബെർഗാമോ വിമാനത്താവള അധികൃതർ അറിയിച്ചു. പത്തൊമ്പതോളം വിമാനങ്ങൾ റദ്ദാക്കുകയും ഒൻപത് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ഫ്ളൈറ്റ് ട്രാക്കർ ഏജൻസിയായ ഫ്ളൈറ്റ്റഡാർ-24 റിപ്പോർട്ട് ചെയ്തു.
അതിനിടെ, പൊലീസ് പിന്തുടർന്നതിനെ തുടർന്നാണ് യുവാവ് റൺവേയിൽ എത്തിയതെന്നും സുരക്ഷാവാതിലിലൂടെയാണ് റൺവേയിൽ കടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ വിമാനയാത്രികനോ എയർപോർട്ട് ജീവനക്കാരനോ അല്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തിൽ വൊളോത്തിയ വിമാന കമ്പനി അന്വേഷണം പ്രഖ്യാപിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)