കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ടെലിവിഷൻ താരത്തിന് ജാമ്യം. 200 ദിനാർ ജാമ്യത്തിലാണ് നടിയെ വിട്ടയച്ചിരിക്കുന്നത്. നടിയെ ചികിത്സയ്ക്കായി മെഡിക്കൽ നിരീക്ഷണത്തിൽ വെക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ സഹായത്തോടെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് നടിയെ അറസ്റ്റ് ചെയ്തത്. നടിയുടെ പക്കൽ നിന്ന് മരിജുവാന, കൊക്കെയ്ൻ, സൈക്കോട്രോപിക് വസ്തുക്കൾ എന്നിവ കണ്ടെത്തിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx