കുവൈത്തിൽ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ച കുറ്റത്തിന് യുവതി അറസ്റ്റിലായി. കുവൈത്ത് പൗരത്വമുള്ള സത്രീയാണ് അറസ്റ്റിലായത്. വ്യക്തിഗത ഉപയോഗത്തിനായാണ് മയക്കുമരുന്നുകൾ കൈവശം വെച്ചിരുന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അധികൃതർ പിടികൂടിയത്. അറസ്റ്റിനിടെ, ഇവരുടെ കൈവശം കഞ്ചാവ്, കൊക്കെയ്ൻ, മറ്റ് സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കണ്ടെത്തി. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ പൂർണ്ണ ശക്തിയോടെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
Related Posts
Kuwait Advanced Air Mobility; ആകാശ ടാക്സികൾ കുവൈത്തിലേക്കും; ലോകോത്തര വ്യോമയാന വിപണി പിടിക്കാൻ കുവൈത്ത്
Kuwait Power Restoration; വൈദ്യുതി പുനഃസ്ഥാപിച്ചു; സാങ്കേതിക തകരാർ പരിഹരിച്ചതായി കുവൈത്ത് മന്ത്രാലയം