വിവിധ മയക്കുമരുന്നുകളുമായി 10 പേർ പിടിയിൽ. ഖുറൈൻ, വഫ്ര, അൻന്തലോസ്, സാദ് അൽ അബ്ദുല്ല സിറ്റി, ഖൈറാൻ, സബാഹ് അൽ സാലിം എന്നിവിടങ്ങളിൽ നടത്തിയ സുരക്ഷ നടപടികളിലാണ് പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആറ് കിലോ ഷാബു, മൂന്ന് കിലോ ഹഷീഷ്, ലഹരി ഗുളികകൾ, തോക്കുകൾ, വെടിമരുന്ന്, സംശയാസ്പദമായ പണം എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു. ലഹരി വിൽപന, ഉപയോഗം, കടത്ത് എന്നിവക്കെതിരെ ശക്തമായ പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലാകുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
സമൂഹത്തിന്റെ സുരക്ഷക്കായി സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ