വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയിൽ അനധികൃത വസ്തുക്കളും ലഹരിമരുന്ന് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളും പിടികൂടാറുണ്ട്. എന്നാൽ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തത് ഡസൻ കണക്കിന് വിഷപ്പാമ്പുകളെയാണ്, അതും പലയിനം അണലികളെ!
തായ്ലൻഡിൽ നിന്ന് മുംബൈയിലേക്ക് പറന്ന യാത്രക്കാരൻറെ ബാഗേജിൽ നിന്നാണ് വിഷപ്പാമ്പുകളെയടക്കം പിടിച്ചെടുത്തത്. 44 ഇന്തോനേഷ്യൻ പിറ്റ് വൈപ്പറുകളെ ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് പിടികൂടിയതെന്ന് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. തായ്ലൻഡിൽ നിന്നെത്തിയ ഇന്ത്യക്കാരനിൽ നിന്നാണ് ഇവരെ പിടിച്ചെടുത്തത്. ഇതിന് പുറമെ മൂന്ന് സ്പൈഡർ ടെയിൽഡ് ഹോൻഡ് വൈപ്പറുകളെയും ഇയാളുടെ ബാഗേജിൽ കണ്ടെത്തി. ഇവയും വിഷമുള്ള പാമ്പുകളാണ്. അഞ്ച് ഏഷ്യൻ ഇല ആമകളെയും ഇയാൾ കടത്തി കൊണ്ട് വന്നിരുന്നു.
ഇവയെ എല്ലാം പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. പിടികബടിയ പാമ്പുകളുടെയും ആമകളുടെയും ചിത്രങ്ങൾ കസ്റ്റംസ് പങ്കുവെച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ പാമ്പുകളെ പിടികൂടുന്നത് അസാധാരണ സംഭവമാണ്. ഫെബ്രുവരിയിൽ മുംബൈ കസ്റ്റംസ് ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് വനങ്ങളിൽ വംശനാശഭീഷണി നേരിടുന്ന സിയാമംഗ് ഗിബ്ബണുകളെ പിടികൂടിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx