കുവൈത്തിലെ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് നിയമ ലംഘനത്തെ തുടർന്ന് അടച്ചു പൂട്ടിയ റെസ്റ്റോറന്റ് പിൻ വാതിൽ വഴി തുറന്ന 6 പ്രവാസികളെ നാടു കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അഗ്നി ശമന രക്ഷാ സേന അടച്ചു പൂട്ടിയതായിരുന്നു സ്ഥാപനം. ഓപ്പറേഷൻ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ താമസ കാര്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.റെസ്റ്റോറന്റിന്റെ പിൻ വാതിലിൽ അടച്ചു പൂട്ടൽ സ്റ്റിക്കർ പതിച്ചിരുന്നില്ല. റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന ഭക്ഷണങ്ങൾ കേടാകുന്നതിന് മുമ്പ് അവ നീക്കം ചെയ്യാൻ വേണ്ടി മാത്രമാണ് അകത്തുകടന്നതെന്ന് പിടിയിലായ തൊഴിലാളികൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.എന്നാൽ അടച്ചു പൂട്ടൽ സ്റ്റിക്കർ പതിച്ച സ്ഥാപനങ്ങൾ , ഒരു സാഹചര്യത്തിലും, തുറക്കാൻ പാടുള്ളതല്ലെന്നും ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്ന പ്രവാസികൾ നാട് കട ത്തലിനു വിധേയരാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം,
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 130 പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചു ജോലി ചെയ്യുന്നവരും ഒളിച്ചോട്ട കേസിൽ ഉൾപ്പെട്ടവരും മതിയായ താമസ രേഖകൾ ഇല്ലാത്തവരുമാണ് പിടിയിലായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx