കുവൈത്തിൽ ഉച്ച വിശ്രമ നിയമം നാളെ ( ജൂൺ 1) മുതൽ നിലവിൽ വരും. രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് നിരോധനം. മാനവ ശേഷി പൊതു സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനു മിന്നൽ പരിശോധനകൾ ഉൾപ്പെടെ യുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ നിയമ ലംഘനങ്ങൾ 24936192 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx