
സൈബറിടങ്ങളിൽ കർശന നിരീക്ഷണം; കുവൈത്തിൽ 118 ഓൺലൈൻ സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ കണ്ടെത്തി
സൈബർ കുറ്റകൃത്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിൽ 118 ഓൺലൈൻ-സോഷ്യൽ മീഡിയ ലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പൊതു ധാർമികതയെ വെല്ലുവിളിക്കുന്ന വിഡിയോകളും, വ്യക്തികളുടെ മാന്യതയെ അപമാനിക്കുന്ന പരാമർശങ്ങളും, നിയമങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങളുമാണ് കണ്ടെത്തിയത്.വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. സമൂഹം, സുരക്ഷ, ധാർമ്മിക മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടരും. സൈബർസ്പെയ്സുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം സൂചിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം കർശനമായി നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)