Posted By Editor Editor Posted On

20 വര്‍ഷമായി ഗൾഫിൽ, വെറും രണ്ടാമത്തെ ശ്രമത്തില്‍ ഇന്ത്യക്കാരന് ബിഗ് ടിക്കറ്റില്‍ ഭാഗ്യം, നേടിയത് ലക്ഷങ്ങള്‍

കഴിഞ്ഞ 20 വർഷമായി യുഎഇയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രവാസിയ്ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിന്നും വിജയം. ടിക്കറ്റ് വാങ്ങി വെറും രണ്ട് മാസത്തിനുള്ളിൽ വിജയിയായി. ഷിപ്പിങ്, റീട്ടെയിൽ മേഖലയിലെ മാനേജരായ 52കാരനായ പ്രവീൺ അരുൺ ടെല്ലിസിനാണ് ഭാഗ്യം തേടിയെത്തിയത്. ആഴ്ചതോറുമുള്ള ഇ-നറുക്കെടുപ്പിൽ 50,000 ദിർഹമാണ് പ്രവീണ്‍ നേടിയത്. ഇന്ത്യ, ഫിലിപ്പീൻസ്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് പ്രവാസികൾ ക്യാഷ് പ്രൈസുകളും നേടി. ഒരു സഹപ്രവർത്തകനാണ് ടെല്ലിസിനെ ബിഗ് ടിക്കറ്റിലേക്ക് പരിചയപ്പെടുത്തിയത്. രണ്ട് മാസം മുന്‍പ് ഏഴ് സുഹൃത്തുക്കളുടെ ഒരു സംഘത്തോടൊപ്പം അദ്ദേഹം ടിക്കറ്റ് വാങ്ങാൻ തുടങ്ങി. വിജയത്തെക്കുറിച്ച് അറിയിച്ചുകൊണ്ടുള്ള കോൾ ലഭിച്ചപ്പോൾ, ടെല്ലിസ് ശരിക്കും ഞെട്ടിപ്പോയി. ശരിക്കും തോന്നിയതാണോയെന്നും ശരിക്കും നറുക്കെടുപ്പില്‍ വിജയിച്ചോയെന്ന് ആദ്യം സംശയം തോന്നി, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,” ടെല്ലിസ് പറഞ്ഞു. അയാൾ വിജയിച്ച തുക സുഹൃത്തുക്കളുമായി തുല്യമായി വിഭജിക്കാനും തന്റെ വിഹിതം കുടുംബത്തിനായി മാറ്റിവെയ്ക്കാനുമാണ് ടെല്ലിസിന്‍റെ പ്ലാന്‍. യുഎഇയിൽ ആറ് വർഷത്തോളം ഒറ്റയ്ക്ക് താമസിച്ച ശേഷം, ഒരുമിച്ച് താമസിക്കുക എന്നത് എപ്പോഴും ഒരു മുൻഗണനയായിരുന്നതിനാൽ, ടെല്ലിസ് തന്റെ കുടുംബത്തെയും തന്നോടൊപ്പം ചേർത്തു. ജൂൺ 3 ന് നടക്കുന്ന ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റ് 20 മില്യൺ ദിർഹം സമ്മാനം ലഭിക്കും. ആഴ്ചതോറുമുള്ള നറുക്കെടുപ്പുകൾ, ബിഗ് വിൻ മത്സരം, ഡ്രീം കാർ പ്രമോഷൻ, മറ്റ് റിവാർഡുകൾ എന്നിവയിലൂടെ വിജയിച്ചാല്‍ നിരവധി ക്യാഷ് പ്രൈസുകളും ലഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും കൗണ്ടറുകളിൽ നിന്നോ ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *