
പരിസ്ഥിതി നിയമം കർശനം; കുവൈത്തിൽ പൊതുഇടത്തിൽ പുകവലിച്ചാൽ വൻ പിഴ
കുവൈത്തിൽ പരിസ്ഥിതി നിയമം കർശനമാക്കുന്നുതിന്റെ ഭാഗമായി നിയമ ലംഘനങ്ങൾ നടത്തുന്ന വർക്ക് എതിരെയുള്ള ശിക്ഷകൾ ക ടുപ്പിച്ചതായി പരിസ്ഥിതി പോലീസ് ഡയരക്ടർ ബ്രി ഗേ ഡിയർ ജനറൽ മിഷാൽ അൽ ഫറാജ് വ്യക്തമാക്കി. മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ചു കൊണ്ടായിരിക്കും നിയമം നടപ്പിലാക്കുക എന്നും അദ്ദേഹം പറഞ്ഞു. പൊതു ഇടങ്ങളിലെ പുകവലി നിയന്ത്രിക്കുന്നതിലും വകുപ്പ് ജാഗ്രത പാലിക്കുന്നതായും അദ്ദേഹം അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങളിൽ പുകവലിക്കുന്നവർക്ക് എതിരെ 500 ദിനാർ വരെ പിഴ ചുമത്തും,. പാർക്കിംഗ് സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും പുകവലിക്കുന്നവർക്ക് എതിരെയും സമാനമായ പിഴ ചുമത്തും. മതിയായ ലൈസൻസില്ലാതെ പുകവലി അനുവദിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ 1,000 ദിനാർ വരെയാണ് പിഴ ചുമത്തുക.നിയുക്തമല്ലാത്ത സ്ഥലങ്ങളിൽ സിഗരറ്റ് കുറ്റികൾ വലിച്ചെറിയുന്നത് 500 ദിനാർ വരെ പിഴ ലഭിക്കാവുന്ന നിയമ ലംഘനമാണ്. നിയന്ത്രിത കാലങ്ങളിൽ കുവൈത്ത് ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് എതിരെ , 5,000 ദിനാർ വരെ പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ കടൽ തീരങ്ങളിൽ മാലിന്യം തള്ളുന്നതും 500 ദിനാർ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
കഴിഞ്ഞ , ഫെബ്രുവരി മാസം നടന്ന ദേശീയ ദിന ആഘോഷവേളയിൽ ഇത്തരത്തിൽ 80 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി നിയമ ലംഘനങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയമ ലംഘ കർക്ക് എതിരെ ശിക്ഷ കർശനമാക്കുന്നത് എന്നും മിഷാൽ അൽ ഫറാജ് വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)