
കുവൈറ്റ് റിഫൈനറി തീപിടുത്തം; മരിച്ചത് മലയാളി, കുടുംബം സന്ദർശന വിസയിലെത്തിയിട്ട് ദിവസങ്ങൾ മാത്രം
കുവൈറ്റിലെ മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസൾഫറൈസേഷൻ യൂണിറ്റിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ മരിച്ചത് പ്രവാസി മലയാളി, മലപ്പുറം ബിപി അങ്ങാടി അമ്പാട്ട് സുബ്രഹ്മണ്യൻ മകൻ പ്രകാശൻ ആണ് മരിച്ചത്. 50 വയസ്സായിരുന്നു തീപിടുത്തത്തിൽ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. ഏതാനും ദിവസം മുൻപാണ് ഭാര്യയും മകളും കുവൈത്തിൽ സന്ദർശന വിസയിൽ എത്തിയത്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (KNPC) യുടെ കീഴിലുള്ള കോൺട്രാക്ടിങ് കമ്പനിയിലാണ് പ്രകാശൻ ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സലിം കൊമ്മേരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)