 
						കുവൈറ്റിൽ സിക്സ് റിംഗ് റോഡിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു
ഇന്നലെ രാവിലെ സിക്സ് റിംഗ് റോഡിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായി ഫയർ സർവീസ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ജഹ്‌റ ഗവർണറേറ്റിലാണ് സംഭവം. ഫയർഫോഴ്‌സ് സംഭവ സ്ഥലത്തെത്തുകയും, മരിച്ചവരുടെ മൃതദേഹങ്ങൾ ഫോറൻസിക് തെളിവെടുപ്പിനായി വിട്ടുനൽകുകയും ചെയ്തു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH
 
		 
		 
		 
		 
		
Comments (0)