കുവൈത്തിൽ മൂല്യത്തിലും അളവിലും പരിമിതമായ ക്ലിയർ പാക്കേജുകളുടെ രൂപത്തിൽ ഡാറ്റ റോമിംഗ് സേവനങ്ങൾ നൽകണമെന്ന് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾക്ക് കർശന നിർദേശം. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (CITRA) ആണ് നിർദേശം നൽകിയിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോം വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. പാക്കേജുകൾക്ക് പുറത്തുള്ള ഡാറ്റ ഉപഭോഗത്തെ അടിസ്ഥാനമാക്കി സേവന നിരക്കുകൾ ഈടാക്കിക്കൊണ്ട് ഡാറ്റ റോമിംഗ് സേവനങ്ങൾ നൽകുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. റോമിങ് ഡാറ്റാ ചാർജ് നിശ്ചയിക്കുന്നത് നിലവിലെ രീതിക്ക് പകരം നിശ്ചിതവും വ്യക്തവുമായ പാക്കേജുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം. പരിമിതമായ നിരക്കുകൾ ആയിരിക്കണം ഈടാക്കേണ്ടത്. ഉപഭോക്താക്കളിൽ നിന്ന് അമിത നിരക്കുകൾ ഈടാക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx