
കുവൈത്തിൽ സുരക്ഷ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ആളുകൾ സമീക്കുന്നുണ്ടോ, ഇങ്ങനെ ചെയ്യുക; മുന്നറിയിപ്പ്
കുവൈത്തിൽ സുരക്ഷ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടു കൊണ്ട് സമീപിക്കുന്നവരോട് അവരുടെ ഐ ഡി കാർഡ് കാണിക്കാൻ നിർബന്ധമായും ആവശ്യപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രവാസികളോട് ആവശ്യപ്പെട്ടു. പോലീസിന്റെഔദ്യോഗിക ചിഹ്നങ്ങൾ ഇല്ലാത്ത വാഹനങ്ങളിലും പോലീസ് യൂണിഫോമിൽ അല്ലാതെയും നിയോഗിക്കപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ പേര് വിവരങ്ങളും , പദവിയും ഉൾപ്പെടെ രേഖപ്പെടുത്തിയ ഐ ഡി കാർഡുകൾ പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ എന്ന വ്യാജേനെ പ്രവാസികളെ കൊള്ളയടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത്താരമൊരു നിർദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ഹവല്ലിയിൽ പ്രവാസിയുടെ വീട്ടിൽ കയറി സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തി 1700 ദിനാർ തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു..
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)