കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമറുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഫെബ്രുവരി 15 വരെ തുടരും. നിർദ്ദിഷ്ട പ്രദേശങ്ങളിൽ മെയിൻ്റനൻസ് ഷെഡ്യൂളുകൾ അനുസരിച്ച് വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണികൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുകയും നാല് മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്യും. ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് സമയം കൂടുകയോ കുറയുകയോ ചെയ്യും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Related Posts
കുവൈത്ത് പ്രവാസികൾ ശ്രദ്ധിക്കുക! വിസയും ലീവ് പെർമിറ്റും ഇനി പഴയപടി; സെപ്റ്റംബർ 1 മുതൽ പുതിയ നിയമം; കൂടുതൽ അറിയാം
Kuwait Advanced Air Mobility; ആകാശ ടാക്സികൾ കുവൈത്തിലേക്കും; ലോകോത്തര വ്യോമയാന വിപണി പിടിക്കാൻ കുവൈത്ത്