കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ വിവിധ മേഖലകളിൽ സർക്കാർ നൽകി വരുന്ന സബ്‌സിഡി നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഏതെങ്കിലും തീരുമാനം കൈകൊള്ളുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം പഠിന വിധേയയമാക്കിയ ശേഷം മാത്രമേ തീരുമാനം കൈകൊള്ളുവെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര, വിദേശ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം, എണ്ണ ഇതര വരുമാന സ്രോതസുകൾ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി മന്ത്രി യോഗത്തിൽ വികസിപ്പിച്ചതായും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വരുമാനത്തിൽ പുരോഗതി കൈവരിക്കാനാണിതെന്നും പത്രം റിപ്പോർട്ട് ചെയ്തു.പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുവാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനം കൈകൊണ്ടതായി സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ