കുവൈത്തിൽ വ്യക്തികളുടെ ശരാശരി ആയുർ ദൈർഘ്യം 78.2 വയസ്സ്.ഓരോ 8.52 മിനിറ്റിലും ഒരു പ്രവാസി രാജ്യത്ത് കുടിയേറ്റം നടത്തുന്നതായും ആഗോള ജനസംഖ്യ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.രാജ്യത്ത് 4,987,826 ജനങ്ങളാണ് അധിവസിക്കുന്നത്.ആഗോള ജനസംഖ്യാ റാങ്കിങ്ങിൽ 128 ആമത് സ്ഥാനത്താണ് കുവൈത്ത്. ലോക ജനസംഖ്യയിൽ 0.06 ശതമാനമാണ് ഇത്. എന്നാൽ ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ കുവൈത്തിന്റെ റാങ്കിംഗ് ആഗോളതലത്തിൽ 50-ാം സ്ഥാനത്താണ്.ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 276.91 പേരാണ് കുവൈത്തിൽ താമസിക്കുന്നത്.ഓരോ 10.92 മിനിറ്റിലും ഒരു ജനനവും
ഓരോ 57.6 മിനിറ്റിലും ഒരു മരണവുമാണ് കുവൈത്തിൽ സംഭവിക്കുന്നത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ഒരു കുവൈത്തി കുടുംബത്തിൽ ശരാശരി 7 പേരും പ്രവാസി കുടുംബത്തിൽ ശരാശരി 2 പേരുമാണുള്ളത്.രാജ്യത്തെ മൊത്തം ജന സംഖ്യയിൽ 31 ശതമാനം കുവൈത്തികളും 69 ശതമാനം പ്രവാസികളുമാണ്. 504,878 കുവൈത്തികളും 2,560,252 പ്രവാസികളും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്.
സർക്കാർ മേഖലയിൽ 78 ശതമാനം കുവൈത്തികളും 22 ശതമാനം പ്രവാസികളുമാണ് ജോലി ചെയ്യുന്നത്. എന്നാൽ
സ്വകാര്യ മേഖലയിലെ കുവൈത്തി തൊഴിലാളികൾ വെറും
4 ശതമാനം മാത്രമാണ്. രാജ്യത്ത്
മൊത്തം 780,930 ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7