ആഗോള വിശപ്പ് സൂചികയിൽ കുവൈത്തിന് വൻ മുന്നേറ്റം. 2024-ലെ ആഗോള വിശപ്പു സൂചിക റിപ്പോർട്ട് പ്രകാരം, ലോകത്തിലെ പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു. :പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനസംഖ്യ,, 5 വയസ്സിന് താഴെയുള്ള കുട്ടികളിലെ ക്ഷയരോഗവും വളർച്ച കുറവും, മരണനിരക്ക് മുതലായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള വിശപ്പ് സൂചിക ( GHI ) തയ്യാറാക്കുന്നത്. ഇവയിൽ എല്ലാ വിഭാഗത്തിലും 5-ൽ താഴെ പോയിന്റ് നേടിയാണ് കുവൈത്ത് ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്. രാജ്യത്തെ ഭക്ഷ്യസുരക്ഷയുടെ സ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം.ഗൾഫ് മേഖലയിലും അറബ് രാജ്യങ്ങളിലുമായി, മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളും ലോകത്തിലെ പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ ഇടം പിടിച്ചു.. മേഖലയിലെ സാമ്പത്തിക സ്ഥിരതയുടെയും വിജയകരമായി നടപ്പിലാക്കുന്ന ഭക്ഷ്യനയങ്ങളുടെയും ഉദാഹരണമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7