കുവൈത്തിൽ പൊലീസുകാർക്ക് ഈ സ്ഥലങ്ങളിൽ യൂണിഫോമിൽ പ്രവേശിക്കാൻ വിലക്ക്

കുവൈത്തിൽ ജംഇയ്യകൾ , സെൻട്രൽ മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, വിവാഹ, ഇവൻ്റ് ഹാളുകൾ,സ്മശാനങ്ങൾ മുതലായ ഇടങ്ങളിൽ ജോലി ആവശ്യർത്ഥം അല്ലാതെ സൈനിക യൂണിഫോം ധരിച്ച് പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ സാലിം നവാഫ് അൽ അഹമ്മദ് അൽ സബാഹ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പോലീസ് പെരുമാറ്റ ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ച്, കൊണ്ട് ചില പോലീസ് ഉദ്യോഗസ്ഥർ വിവാഹം , ശവസംസ്‌കാരം മുതലായ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top