വിമാന സർവ്വീസുകൾ റദ്ദാക്കിയതിന് പിന്നാലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് മൂലം നിരവധി യാത്രക്കാർ ക്വാറന്റൈൻ നിബന്ധനയിൽ കുടുങ്ങിയാതായി റിപ്പോർട്ട്. കനത്ത മൂടൽമഞ്ഞ് കാരണം ഇന്നലെ കുവൈറ്റ് എയർപോർട്ടിൽ നിന്നുള്ള ചില വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രക്കാർ ക്വാറന്റൈൻ നിബന്ധനയിൽ കുടുങ്ങിയത് . എന്നാൽ പ്രതിസന്ധിയിലായ യാത്രക്കാരെ ക്വാറന്റൈൻ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഡിജിസിഎ അറിയിച്ചു. ഷ്‍ലോനാക്ക് ആപ്ലിക്കേഷനിൽ നിന്ന് അവരുടെ ക്വാറന്റൈൻ നിബന്ധനം മാറ്റണമെന്ന് നിർദേശിച്ചിട്ടുണ്ട്. മൂടൽമഞ്ഞും ദൃശ്യപരതയും കുറവായതിനാൽ ഇൻകമിംഗ് വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7