കുവൈറ്റിൽ മകളെയും ബന്ധുവിനെയും ബലാത്സംഗം ചെയ്ത പിതാവിന് ജീവപര്യന്തം തടവ്. കൗൺസിലർ നാസർ അൽ ബദറിൻ്റെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് തടവിന് വിധിച്ചത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത മറ്റൊരു വ്യക്തിക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. മകളെ മറ്റൊരു പ്രതിയുമായി ചേർന്ന് ബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ മുൻകൂർ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതിക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതിനുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn