
കുവൈത്തിൽ വീടിന് സമീപത്തെ സ്റ്റോറേജ് റൂമിൽ തീപിടിത്തം
കുവൈത്തിൽ വീടിന് സമീപത്തെ സ്റ്റോറേജ് റൂമിൽ തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. ബുധനാഴ്ച ഉച്ചക്കാണ് അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. രണ്ട് വാഹനങ്ങളിലേക്കും തീ പടർന്നു. ആളപായമില്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു.ചൊവ്വാഴ്ച അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫുഡ് കമ്പനിയുടെ ബേസ്മെന്റിലും തീപിടിത്തമുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ലാതെ തീ നിയന്ത്രിച്ചു. രാജ്യത്ത് താപനിലയിൽ കുറവുണ്ടെങ്കിലും തീപിടിത്ത സാധ്യതകൾ ഒഴിവായിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)