ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ സംസ്ഥാനത്താകെ ഉയരുന്നത് യുഡിഎഫ് തരംഗം. 17 മണ്ഡലങ്ങളിൽ കൃത്യമായി വിജയമുറപ്പിച്ചപ്പോൾ അതിൽ 9 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് ലക്ഷത്തിന് മുകളിലാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷത്തിന് അടുത്തെത്തിയപ്പോൾ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ സമദാനിക്കും രണ്ട് ലക്ഷത്തിന് മുകളിലാണ് ലീഡ്. കണ്ണൂരിൽ കെ. സുധാകരനും കോഴിക്കോട് എംകെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കൊല്ലത്ത് പ്രേമചന്ദ്രനും ലീഡ് ലക്ഷം കടന്നു.ആലത്തൂരിലും ആറ്റിങ്ങലിലും മാത്രമാണ് എൽഡിഎഫ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. അവയിൽ ആറ്റിങ്ങലിൽ വി ജോയിയും അടൂർ പ്രകാശും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരിയ വോട്ടുകൾക്കാണ് വി ജോയ് ലീഡ് ചെയ്യുന്നത്. കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടിയാണ് എംകെ രാഘവന്റെ മുന്നേറ്റം. കേരളത്തിൽ താമര വിരിഞ്ഞു. തൃശൂർ പിടിച്ച് സുരേഷ് ഗോപി.74686 വോട്ടുകൾക്കാണ് നിലവിൽ ലീഡ്.
Related Posts
Kuwait Women Housing Lottery; തണലൊരുക്കി അധികൃതർ; വിധവകൾക്കും വിവാഹമോചിതർക്കും മുൻഗണന, 330 കുവൈറ്റി വനിതകൾക്ക് പുതിയ വീടുകൾ കൈമാറി
Kuwait Airways Fake News; ബിസിനസ് ക്ലാസ് ടിക്കറ്റുകൾ മാറ്റുന്നുവെന്നത് വ്യാജവാർത്ത; യാത്രക്കാർക്ക് ഉറപ്പുമായി കുവൈറ്റ് എയർവേയ്സ്