കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിനോട് അനുബന്ധിച്ച വാക്‌സിനേഷൻ സെൻററിൽ അപ്പോയൻറ്‌മെൻറ് ഇല്ലാതെ നേരിെട്ടത്തിയാൽ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു . ഡിസംബർ 27 തിങ്കളാഴ്ച മുതൽ ആണ് ഇൗ സൗകര്യം ഏർപ്പെടുത്തിയത്. ശനിയാഴ്ച ഒഴികെ ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി പത്തുവരെ വാക്‌സിനേഷൻ സെൻറർ പ്രവർത്തിക്കും.അതേ സമയം മിഷ്രിഫ് വാക്‌സിനേഷൻ സെൻററിലും അപ്പോയൻറ്‌മെൻറ് ഇല്ലാതെ വാക്സിനേഷന്‍ നല്‍കി തുടങ്ങിയിട്ടുണ്ട് .എന്നാൽ രാജ്യത്തെ മറ്റ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെബ്‌സൈറ്റ് വഴി അപ്പോയൻറ്‌മെൻറ് എടുക്കണം ജനുവരി രണ്ട് മുതൽ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാത്തവർക്ക് യാത്രാനിയന്ത്രണം നിലവിൽ വരും രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നിബന്ധമാക്കുക ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഒമിക്രോണിലെ പ്രതിരോധിക്കാൻ 98 ശതമാനം വരെ സാധ്യമാകുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ
Home
Uncategorized
കുവൈത്ത് ജാബിർ പാലം സെൻററിൽ നേരിെട്ടത്തി ബൂസ്റ്റർ വാക്സിനെടുക്കാം:വിശദാംശങ്ങൾ