കുവൈത്തിലേക്ക് ബയോമെട്രിക് രജിസ്റ്റർ പൂർത്തിയാകാത്ത പ്രവാസികൾക്ക് മടങ്ങി വരാമെന്ന് അധികൃതർ. രജിസ്ട്രേഷൻ പൂർത്തീകരിക്കാത്ത പ്രവാസികൾക്കും ജൂൺ ഒന്നിന് ശേഷം കുവൈത്തിലേക്ക് മടങ്ങാം.ഇത് സംബന്ധമായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി അധികൃതർ രംഗത്തുവന്നത്. എന്നാൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇത്തരക്കാർക്ക് താൽക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിശ്ചിതസമയത്തിനുള്ളിൽ എല്ലാവരും രജിസ്ട്രേഷൻ പൂർത്തിയാക്കാനും നിർദേശിച്ചു. ബയോമെട്രിക് രജിസ്ട്രേഷൻ അപ്പോയിന്റ്മെന്റുകൾ സഹൽ ആപ്പ്, മെറ്റാ പ്ലാറ്റ്ഫോം വഴിയും ബുക്ക് ചെയ്യാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim