കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. ബുധനാഴ്ച 143 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ 4,14,413 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 3 മാസമായി കുവൈത്തിലെ പ്രതിദിന രോഗബാധ 100 ല്‍ താഴെയായിരുന്നു,നവംബറില്‍ ദിവസം വെറും 12 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം വരെയെത്തിയിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
എന്നാല്‍ ഇതിനു വിപരീതമായ സാഹചര്യമാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന കേസുകളുടെ എണ്ണം 80 ആയി ഉയര്‍ന്നു, ചൊവ്വാഴ്ച ഇത് 92 ആയി വര്‍ധിച്ചു. തൊട്ടടുത്ത ദിവസമായ ബുധനാഴ്ച കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു 143 ല്‍ എത്തി. ഇതേ ദിവസം 12 ഒമിക്രോണ്‍ കേസുകളും സ്ഥിരീകരിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O