കുവൈത്ത് സിറ്റി: ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും ജവാന്മാർക്കും ആദരാഞ്ജലികൾ അർപ്പിച്ച് വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം വിസ്മയ ചെയർമാൻ പി.എം. നായർ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
പ്രസിഡൻ്റ് കെ.എസ്. അജിത്ത് കുമാർ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ഹൈടെക്ക് ജയൻ ,വൈസ് പ്രസിഡന്റ് ഷാമോൻ പൊൻകുന്നം, ജോയിന്റ് സെക്രട്ടറി മധു മാഹി,സ്പോർട്സ് സെക്രട്ടറി ബിനോയ് മുട്ടം, കേന്ദ്ര കമ്മിറ്റി അംഗം ഷിജോ കോട്ടയം, , തമിഴ് വിംഗ് സെക്രട്ടറി ജിയോ, എക്സിക്യൂട്ടീവ് അംഗങ്ങളായാ ശാന്ത കുമാർ, ശേഖർ, വനിത വിംഗ് സെക്രട്ടറി മിനി,ലൈല ഫാത്തിമ, നസീർ എന്നിവർ സംസാരിച്ചു. സൈനിക മേധാവി ബിപിൻ റാവത്തിൻ്റെയും മറ്റു മരണമടഞ്ഞ ജവാന്മാരുടെ ഛായ ചിത്രത്തിൽ പുഷ്പ്പാർച്ചനയും നടത്തി. ജോയിന്റ് സെക്രട്ടറി ശ്രീകുമാർ സ്വാഗതവും ട്രഷറർ ജിയാഷ് അബ്ദുൽ കരീം നന്ദിയും പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O