18 മുതൽ 30 വയസ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്കുള്ള ബ്രിട്ടനിലേക്കുള്ള ഇന്ത്യ യങ് പ്രഫഷനൽ സ്കീമിന് അപേക്ഷ സമർപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് ഉച്ചയ്ക്ക് 2.30 വരെ മാത്രമാണ് ബാലറ്റ് സമർപ്പിക്കാൻ സാധിക്കുക. ഒരാൾക്ക് ഒരു ബാലറ്റ് മാത്രമാണ് സമർപ്പിക്കാൻ സാധിക്കുക. സൗജന്യമായി പങ്കെടുക്കാമെന്നത് ബാലറ്റിൻറെ സവിശേഷതയാണ്.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബ്രിട്ടനിൽ രണ്ടു വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും അവസരമുണ്ടാകും. നറുക്കെടുപ്പിലൂടെ 3000 പേർക്ക് വീസ നൽകും. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ നറുക്കെടുപ്പിലൂടെയുള്ള തിരഞ്ഞെടുപ്പ് നടക്കും. ശേഷിച്ചവ ജൂലൈയിലെ ബാലറ്റിലൂടെയായിരിക്കും നൽകുക. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വീസയ്ക്ക് അപേക്ഷിക്കാൻ നിർദേശിച്ചുള്ള ബ്രിട്ടീഷ് ഹൈക്കമ്മീഷൻറെ ഇമെയിൽ ലഭിക്കും. ഈ ഇമെയിൽ ലഭിച്ച് വീസ ആപ്ലിക്കേഷൻ ഫീസ്, ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് തുടങ്ങി മറ്റ് ഫീസുകൾ ഉൾപ്പെടെ 90 ദിവസത്തിനകം ഓൺലൈനിൽ വീസ അപേക്ഷ പൂർത്തിയാക്കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr