ഗർഭിണിക്ക് നേരെ കൊടുംക്രൂരത. 34കാരിയായ ഗര്ഭിണിയെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കി തീക്കൊളുത്തിയത്. മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ചന്ദ് കാ പുര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് അതിദാരുണമായ സംഭവം. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തന്റെ ഭർത്താവ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണമുന്നയിച്ച യുവതിയുടെ വീട്ടിലെത്തി ഒത്തുതീർപ്പിന് ശ്രമിച്ചതായിരുന്നു യുവതി. എന്നാൽ ആ വീട്ടിലുണ്ടായിരുന്ന മൂന്നുപേർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പെട്രോളൊഴിച്ച് തീക്കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസിൽ ജാമ്യത്തിലാണ് യുവതിയുടെ ഭർത്താവ്. ഇവരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
കുവൈറ്റിൽ ശുചീകരണ കരാറുകൾ പ്രതിസന്ധിയിൽ! ബജറ്റ് കുറവും മേൽനോട്ടമില്ലായ്മയും തിരിച്ചടിയാകുന്നു; നഗരസഭയിൽ ആശങ്ക