കുവൈത്തിൽ റമദാൻ മാസത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. റമദാൻ മുന്നൊരുക്കങ്ങളും വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് മോസ്ക് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ അബ്ദുൽ ഹമീദ് അൽ മുതൈരി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
കാപിറ്റൽ ഗവർണറേറ്റിൽ റമദാൻ കേന്ദ്രങ്ങളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഇരട്ടിയാക്കുമെന്നും അൽമുതൈരി പറഞ്ഞു. രാജ്യത്ത് മാർച്ച് 11 മുതൽ റമദാൻ ആരംഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr