വിമാനത്തിന്റെ ശുചിമുറിയില്‍ ഫോണ്‍ ഒളിപ്പിച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അറ്റന്‍ഡന്റ് അറസ്റ്റില്‍. ശുചിമുറില് ഫോണ്‍ ഒളിപ്പിച്ച ഇയാള്‍ വിമാനയാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോ എടുക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇരകളാക്കപ്പെട്ട ഒരു കുട്ടിയുടെ കുംടുംബം നല്കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 36കാരനായ എസ്റ്റേസ് കാര്‍ടെര്‍ തോംസണ്‍ ആണ് പിടിയിലായത്. ജനുവരി 18നാണ് എസ്റ്റേസ് അറസ്റ്റ് ചെയ്യപ്പെടുന്നത്. സെപ്റ്റംബറിലുണ്ടായ ഒരു സംഭവത്തെത്തുടര്‍ന്നാണ് എസ്റ്റേസിന്റെ ക്രിമിനല്രീതികള് പുറത്തുവന്നത്. നോര്‍ത് കരോലിനയില്‍ നിന്നും ബോസ്റ്റണിലേക്കുള്ള വിമാനയാത്രക്കിടെ 14കാരിയായ പെണ്‍കുട്ടിയാണ് ടോയ്ലറ്റിനുള്ളില് ഒളിച്ചുവെച്ച ഐഫോണ്‍ കണ്ടെടുത്തത്. ഐഫോണ്‍ വെച്ചാണ് പെണ്‍കുട്ടികളുടെ വിഡിയോ ഇയാള്‍ റെക്കോര്‍ഡ് ചെയ്തത്. ഈ പതിനാലുകാരിയുടെ കുടുംബമാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തൊട്ടടുത്ത ടോയ്ലറ്റ് പ്രവര്‍ത്തനരഹിതമാണെന്നു പറഞ്ഞ് ഐഫോണ്‍ ഘടിപ്പിച്ച ടോയ്ലറ്റിലേക്ക് തന്നെ ഇയാള്‍ പതിനാലുകാരിയെ പറഞ്ഞുവിടുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ടോയ്ലറ്റില് ഐ ഫോണ്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നിരവധി പെണ്‍കുട്ടികളുടെ വിഡിയോ റെക്കോര്‍ഡ് ചെയ്തതായി കണ്ടെത്തി. 9 വയസുകാരിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഫോണില്‍ പതിഞ്ഞിരുന്നു.7,9,11,14 വയസുള്ള പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണ് ഇയാള്‍ റെക്കോര്‍ഡ് ചെയ്തത്. തോംസണ്‍ന്റെ ഐക്ലൗഡ് അക്കൗണ്ടില്‍ നിന്നും നിരവധി പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കണ്ടെടുത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Home
Kuwait
വിമാനത്തിന്റെ ശുചിമുറിയില്‍ ഫോണ്‍ ഒളിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; അറ്റന്‍ഡന്റ് അറസ്റ്റില്‍
Related Posts
Kuwait Women Housing Lottery; തണലൊരുക്കി അധികൃതർ; വിധവകൾക്കും വിവാഹമോചിതർക്കും മുൻഗണന, 330 കുവൈറ്റി വനിതകൾക്ക് പുതിയ വീടുകൾ കൈമാറി
Kuwait Airways Fake News; ബിസിനസ് ക്ലാസ് ടിക്കറ്റുകൾ മാറ്റുന്നുവെന്നത് വ്യാജവാർത്ത; യാത്രക്കാർക്ക് ഉറപ്പുമായി കുവൈറ്റ് എയർവേയ്സ്