കുവൈറ്റിലെ അല്‍ അഹ്മദി, അല്‍ ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ പൊലീസ് നടത്തിയ പരിശോധനയിൽ ചൂതാട്ടത്തിലേര്‍പ്പെട്ട 30 പ്രവാസികളെ അറസ്റ്റ് ചെയ്തു. പണം, മൊബൈല്‍ ഫോണുകള്‍, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. കൂടാതെ, അല്‍ അഹ്മദിയില് മദ്യം നിര്‍മ്മിച്ച ഏഴ് വിദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മദ്യം നിര്മ്മിക്കാനുപയോഹിച്ച ഉപകരണങ്ങള്‍, 181 ബാരല്‍ മദ്യം, നാല് ഡിസ്റ്റിലേഷന്‍ ഉപകരണങ്ങള്‍ എന്നിവയടക്കം പിടികൂടി. അറസ്റ്റിലായവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. അതേസമയം കഴിഞ്ഞ വര്‍ഷം രാജ്യത്തെ റെസിഡന്‍സ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 42,000 പേരെയാണ് കുവൈത്തില്‍ നിന്ന് നാടുകടത്തിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr