യുകെയിലെ ഡെർബിഷെയറിലെ ഇല്‍കെസ്റ്റണ്‍ ടൗണ്‍ സെന്ററില്‍ ശനിയാഴ്ച ആൾക്കൂട്ടത്തിനിടയിലേക്ക് വാൻ പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അപകടം നടന്ന ടൗണിലെ മാര്‍ക്കറ്റ് പ്ലേസ് കുറച്ചുകാലം അടച്ചിടാൻ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുലർച്ചെ 2 മണിയോടെ ടൗൺ സെന്ററിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കവേയാണ് അപകടം നടന്നത്. ഒരാളെ കൊലക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡെർബിഷെയർ പൊലീസ് പറഞ്ഞു. സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റാരും ഉൾപ്പെട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിലെ സാക്ഷികള്‍ക്കും ഡാഷ്ക്യാം ഫൂട്ടേജുകള്ക്കും വേണ്ടി അറിയിപ്പ് നൽകിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Home
Kuwait
ആൾക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറി; ഒരു മരണം, രണ്ടു പേര്‍ക്ക് പരുക്ക്, ഡ്രൈവര്‍ അറസ്റ്റില്‍
Related Posts
കുവൈറ്റിൽ ശുചീകരണ കരാറുകൾ പ്രതിസന്ധിയിൽ! ബജറ്റ് കുറവും മേൽനോട്ടമില്ലായ്മയും തിരിച്ചടിയാകുന്നു; നഗരസഭയിൽ ആശങ്ക