സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. ഇന്ന് രാവിലെ തൃശൂർ വിവേകോദയം സ്‌കൂളിലാണ് സംഭവം. പൂർവ വിദ്യാർഥി മുളയം സ്വദേശി ടി.ജെ ജഗനാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പറയുന്നു. സാധാരണ പൂർവവിദ്യാർഥികൾ സ്‌കൂളിലേക്ക് എത്താറുള്ളതുപോലെ ജഗനും എത്തിയതാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് സ്റ്റാഫ് റൂമിലെത്തിയ പ്രതി അവിടെ കുറച്ചുനേരം നടന്ന ശേഷം കസേരയിലിരിക്കുകയും ബാഗിൽ നിന്ന് എയർ ഗൺ കൈയിലെടുക്കുകയും ചെയ്തു. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. സ്കൂൾ കത്തിക്കുമെന്ന് വിദ്യാർഥി ഭീഷണിപ്പെടുത്തിയെന്നും അധികൃതർ പറഞ്ഞു. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. നിലവിൽ പ്രതി ഈസ്റ്റ് പൊലീസിന്‍റെ കസ്റ്റഡിയിലാണ്. വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR