പ്രശസ്ത ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്ളോഗ് കൂട്ടായ്മയിലെ വ്ലോഗറായിരുന്നു രാഹുൽ. സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് രാഹുൽ. കൊച്ചിയിലെ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. കഴിഞ്ഞ ദിവസം പോലും രാഹുൽ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. 2015ലാണ് കമ്മ്യൂണിറ്റി തുടങ്ങിയത്. ഫെയ്സ്ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. കമ്മ്യൂണിറ്റിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്കായി 50,000 ഡോളറാണ് ഫെയ്സ്ബുക്ക് അനുവദിച്ചത്. നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഈറ്റ് കൊച്ചി ഈറ്റ് കമ്യൂണിറ്റിക്കുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
24 മണിക്കൂറിനുള്ളിൽ മൂന്ന് ക്രൂയിസ് മിസൈലും 15 ഡ്രോണുകളും; ജനവാസ മേഖലയിലും സ്ഫോടകവസ്തുക്കൾ വീണു, കുവൈത്തിൽ അതീവ ജാഗ്രത