എയർപ്പോർട്ടിൽ പോയി മടങ്ങുന്ന വഴി വാഹനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായ മലയാളി യുവാവ് റിയാദിലെ ആശുപത്രിയിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്. റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരനാണ്. ഒരാളെ റിയാദ് എയർപ്പോർട്ടിൽ കൊണ്ടുവിട്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ വാഹനത്തിൽ വെച്ച് ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. നേരത്തെ ജിദ്ദയിലും ദുബൈയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സമിത അസീസ്. രണ്ട് മക്കളുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Related Posts
Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു
Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്