നാലംഗ ഇന്ത്യൻ കുടുംബത്തെ അമേരിക്കയിലെ ന്യൂജഴ്സിയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സോണാൽ പരിഹർ (42), പത്തു വയസുള്ള മകൻ, ആറു വയസുള്ള മകൾ എന്നിവരാണ് മരിച്ചത്. പ്ലയിൻസ്ബറോയിലെ വീട്ടിൽ പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 4.30നാണ് സംഭവം. ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് സിങ് ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം. വീട്ടിലെത്തിയ ബന്ധുവാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ഐ.ഐ.ടി കാൺപൂരിൽ പഠിച്ച തേജ് പ്രതാപ് സിങ് ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. സോണാൽ എച്ച്.ആർ രംഗത്ത് പ്രവർത്തിക്കുകയാണ്. ഇന്ത്യൻ സമൂഹത്തിന്റെ പരിപാടികളിൽ സജീവമായിരുന്ന കുടുംബമാണ്. ന്യൂജഴ്സി പൊലീസ് അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Related Posts
Kuwait Car Fire; വാങ്ങിയത് ഈയിടെ, സർവീസും കഴിഞ്ഞു; കുവൈത്തിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ കാറിന്റെ എഞ്ചിനിൽ തീ; വൻ അപകടം ഒഴിവായി