ഹോട്ടലിൽ അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ചാണ് പരാതി നൽകിയത്. ഇവരെ അഭിമുഖത്തിനായി വിളിച്ചു വരുത്തിയാണ് പീഡനശ്രമമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്നും പരാതിയിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6