കുവൈറ്റിൽ മയക്കുമരുന്ന് കേസുകൾ ഉയർന്നതോടെ മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം. ഇതുവരെ നിരവധി ആളുകളെയാണ് മയക്കുമായിരുന്നുമായി അറസ്റ്റ് ചെയ്തിട്ടുള്ളത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കഴിഞ്ഞവർഷം ഏകദേശം 3000 ആയി ഉയർന്നിരുന്നു. 2021ൽ പബ്ലിക് പ്രോസിക്യൂഷനിൽ റഫർ ചെയ്ത കേസുകളുടെ എണ്ണത്തേക്കാൾ 423 എണ്ണമാണ് വർദ്ധിച്ചിട്ടുള്ളത്. പതിനാലായിരത്തിലധികം കേസുകളാണ് 2017 മുതൽ 2022 വരെ പബ്ലിക് പ്രോസിക്യൂഷനിൽറഫർ ചെയ്തിട്ടുള്ളത്. മയക്കുമരുന്നിന്റെ അപകടങ്ങളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6