മലയാളി വിദ്യാര്‍ത്ഥി ബഹ്റൈനില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന് അഹമ്മദ് (15) ആണ് മരിച്ചത്. ജുഫൈറിലെ അപ്പാര്‍ട്ട്മെന്റിലെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ബഹ്റൈന്‍ ന്യൂ മില്ലെനിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബഹ്റൈനില്‍ ബിസിനസ് നടത്തി വരുന്ന ഷജീറാണ് പിതാവ്. മാതാവ്: ഫായിസ. അടുത്തിടെയാണ് കുടുംബം ഒമാനില്‍ നിന്ന് ബഹ്റൈനിലെത്തിയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Related Posts
Kuwait school administration suspension; വിദ്യാർത്ഥിനികൾക്ക് ശ്വാസംമുട്ടൽ: കുവൈത്തിൽ സ്കൂൾ ഭരണസമിതി സസ്പെൻഷനിൽ
Kuwait traffic indicator fines; ഇൻഡിക്കേറ്റർ ഇട്ടില്ലെങ്കിൽ പണി കിട്ടും; കുവൈറ്റിൽ വാഹന പരിശോധന ശക്തമാക്കി ട്രാഫിക് പൊലീസ്