കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി gold smuggling. ഈന്ത പഴത്തിന്റെ കുരുവെന്ന് തോന്നിക്കുന്ന തരത്തിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നും സലാഹുദീൻ എന്നയാളാണ് സാധനങ്ങൾ അയച്ചത്. സോപ്പ് സെറ്റ്, മിൽക്ക് പൗഡർ, കളിപ്പാട്ടം, ഷാംമ്പൂ, ഹെയർ ക്രീം എന്നിവയാണെന്ന് രേഖപ്പെടുത്തി ഫ്ളോ ഗോ ലോജിസ്‌റ്റിക്സ് എന്ന ഏജൻസി വഴിയാണ് 16 കിലോ ചരക്ക് ആണ് കാർഗോ വഴി അയച്ചത്.കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിൽ ഇത് നെടുമ്പാശേരിയിലെത്തിയത്. മുഹമ്മദ് സെയ്ദിനു വേണ്ടി വേറെ രണ്ടു പേരാണ് ചരക്ക് ഏറ്റുവാങ്ങാനെത്തിയത്. ഇവർക്ക് കൈമാറാൻ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.60 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇവിടെ പരിശോധന ശക്തമാണോയെന്ന് പരീക്ഷിക്കാനായിരിക്കാം ആദ്യം ചെറിയ അളവിൽ സ്വർണം കടത്തിയതെന്ന് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw