കുവൈത്ത് സിറ്റി : കുവൈത്തിൽ വിമാന താവളം ഉൾപ്പെടെ രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലും biometric ബയോ മെട്രിക് തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കി. രാജ്യത്തേക്ക് പ്രവേശന നിരോധനമുള്ളവരുടെ പ്രവേശനം തടയുവാനും യാത്രാ നിരോധനമുള്ളവർ പുറത്തേക്ക് രക്ഷപ്പെടാതിരിക്കാനുമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പുതിയ സംവിധാനം പ്രകാരം രാജ്യത്തെ അതിർത്തി കവാടങ്ങൾ വഴി പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും വിരലടയാളം, മുഖം, കണ്ണ്, ഇലക്ട്രോണിക് ഒപ്പ് മുതലായവ പരിശോധനക്ക് വിധേയമാക്കും. എല്ലാ ജി. സി. സി രാജ്യങ്ങളിലെ അതിർത്തി കവാടങ്ങളുമായി ഈ സംവിധാനം ബന്ധിപ്പിച്ചതായും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5