Posted By user Posted On

parliament കുവൈത്ത് പൊതുതെരഞ്ഞെടുപ്പ്; സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക സ്വീ​ക​രി​ച്ചു​തു​ട​ങ്ങി

കു​വൈ​ത്ത് സി​റ്റി: പ​തി​നേ​ഴാം ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക സ്വീ​ക​രി​ച്ചു​ തു​ട​ങ്ങി parliament. രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച 1.30വ​രെ​ ഷു​വൈ​ഖി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ വ​കു​പ്പ് ആ​സ്ഥാ​ന​ത്താ​ണ് നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ക. സ്ഥാ​നാ​ർ​ഥി​ക​ൾക്ക് വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ലും പ​ത്രി​ക സ​മ​ർപ്പി​ക്കാം. മേ​യ് 14വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. ജൂ​ൺ ആ​റി​നാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ടു​പ്പി​ന്റെ ഏ​ഴു​നാ​ൾ മു​മ്പു​വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. അ​ഞ്ച് പാ​ർല​മെ​ന്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ 118 സ്‌​കൂ​ളു​ക​ളി​ലാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. സ​ഥാ​നാ​ർ​ഥി​ക​ൾ പെ​ർ​മി​റ്റ് ഫീ​സാ​യി 200 ദി​നാ​റും ഇ​ൻ​ഷു​റ​ൻ​സ് തു​ക​യാ​യി 500 ദി​നാ​റും മു​നി​സി​പ്പാ​ലി​റ്റി​യി​ൽ അ​ട​ക്ക​ണം. സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്റെ ആ​സ്ഥാ​ന​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ സ്ഥാ​നാ​ർ​ഥി​ത്വം അ​സാ​ധു​വാ​യി ക​ണ​ക്കാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ വെ​ള്ളി​യാ​ഴ്ച 30 സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ആ​ദ്യ മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ, ര​ണ്ടാ​മ​ത്തേ​തി​ൽ എ​ട്ട്, മൂ​ന്നാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് അ​ഞ്ചു സ്ഥാ​നാ​ർ​ഥി​ക​ൾ, നാ​ലാ​മ​ത്തെ മ​ണ്ഡ​ല​ത്തി​ൽ ഏ​ഴ് എ​ന്നി​ങ്ങ​നെ​യും ഏ​ഴ് അ​പേ​ക്ഷ​ക​ൾ അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ല​ഭി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *