
gofirst flight ഗോ ഫസ്റ്റ് വിമാന സർവിസ് വീണ്ടും റദ്ദാക്കി; കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് ഈ ദിവസങ്ങളിൽ സർവീസില്ല, വലഞ്ഞ് പ്രവാസി മലയാളികൾ
കുവൈത്ത് സിറ്റി: ഗോ ഫസ്റ്റ് എയർലൈൻസ് മേയ് ഒമ്പതുവരെയുള്ള സർവിസുകൾ റദ്ദാക്കി. സാമ്പത്തിക gofirst flight പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് വീണ്ടും വിമാനങ്ങൾ റദ്ദാക്കിയത്. തുടർച്ചയായി സർവിസുകൾ റദ്ദാക്കിയതോടെ കുവൈത്തിലെ കണ്ണൂർ സ്വദേശികളായ പ്രവാസികൾ ആശങ്കയിലാണ്.കുവൈത്തിൽ നിന്നു കണ്ണൂരിലേക്ക് അടുത്ത ശനി, ചൊവ്വ ദിവസങ്ങളിൽ സർവിസുണ്ടാകില്ല എന്നത് തന്നെയാണ് കാരണം. വിമാന സർവിസ് പൂർണമായും നിലച്ചുപോകുമോ എന്ന സംശയവും പലർക്കുമുണ്ട്. കുവൈത്തിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും പ്രവാസികളുടെ പ്രധാന ആശ്രയമാണ് ഈ വിമാന സർവ്വീസ്. അവധിക്കാലം വരാനിരിക്കെ നിരവധി പേർ ഈ വിമാനത്തിന് കുവൈത്തിൽനിന്ന് മുൻകൂട്ടി ടിക്കറ്റ് എടുത്തവരും ഉണ്ട്. നിലവിൽ സർവ്വീസ് റദ്ദാക്കിയ വിവരം അധികൃതർ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം വൈകാതെ മടക്കിനൽകുമെന്നും വിമാനം റദ്ദാക്കിയതുവഴി യാത്രക്ക് തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി. കുവൈത്തിൽനിന്ന് ശനി, വ്യാഴം, ചൊവ്വ ദിവസങ്ങളിൽ കണ്ണൂരിലേക്കും തിരിച്ച് കുവൈത്തിലേക്കും ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നു. ഗോ ഫസ്റ്റിനു പുറമെ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് സർവിസുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രമാണ് സർവിസ് നടത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ പ്രവാസികളും ഗോ ഫസ്റ്റ് എയർലൈനിനെ തന്നെയായിരുന്നു ആശ്രയിക്കാറുള്ളത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)