കുവൈത്ത് സിറ്റി; കുവൈത്തിലെ സബാഹ് അൽ-അഹമ്മദ് പ്രദേശത്ത് സിംഹക്കുട്ടിയുടെ സാന്നിധ്യത്തെക്കുറിച്ച് lion cub ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചു, ഇത് പ്രദേശവാസികളിൽ ഭീതി സൃഷ്ടിച്ചതായാണ് വിവരം. പ്രാദേശിക റിപ്പോർട്ട് അനുസരിച്ച്, സിംഹക്കുട്ടി ആ പ്രദേശത്തെ ഉടമയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതാണെന്നാണ് വിവരം. ഇത് പ്രദേശത്തെ ജനങ്ങളിൽ ഭയം സൃഷ്ടിച്ച് തെരുവിലൂടെ സ്വതന്ത്രമായി നടക്കുകയാണ്. പോലീസും പൊതു സുരക്ഷയും ട്രാഫിക് പട്രോളിംഗും സ്ഥലത്തെത്തി മൃഗത്തെ നിയന്ത്രിക്കുകയും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുകയും ചെയ്തതായി ഉറവിടം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള മൃഗങ്ങളെ വളർത്തുന്നത് നിയമവിരുദ്ധമായതിനാൽ സിംഹക്കുട്ടിയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn